ജനമൈത്രിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമായിയോ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജനമൈത്രി. നവാഗതനായ ജോണ്‍ മന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു ആണ്. ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സ് എന്ന പേരിലാണ് ചിത്രം നിർമിക്കുന്നത്.

ഫ്രൈഡേ ഫിലിംഹൗസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖ സംവിധായനാണ് ജോൺ മന്ത്രിക്കൽ. സൈജു കുറുപ്പ്, സബ് മോൻ, വിജയ് ബാബു, അനീഷ് ഗോപാൽ , ഉണ്ണി രാജൻ പി ദേവ് , സിദ്ധാർത ശിവ , സൂരജ് (കുമ്പളങ്ങി നെറ്സ് ) , പ്രശാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വിഷ്ണുനാരായണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഷാൻ റഹ്‌മാൻ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.ജോൺ മന്ത്രിക്കലും ജെയിംസ് സെബാസ്റ്റ്യനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റർ.

Leave A Reply