സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ നിന്ന് രണ്ടാം പേപ്പര്‍ ഒഴിവാക്കണമെന്ന് യു.പി.എസ്.സി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങളാവശ്യപ്പെട്ടുകൊണ്ട് ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കണമെന്ന് യു.പി.എസ്.സി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം ഹാജരാകാത്ത ഉദ്യോഗാര്‍ഥികളില്‍നിന്നും പിഴ ഈടാക്കണമെന്നും കമ്മീഷണന്റെ ശുപാര്‍ശയില്‍ പറയുന്നു. ഓരോ വര്‍ഷവും പത്തു ലക്ഷത്തിലേറെപ്പേര്‍ അപേക്ഷിക്കുകയും എന്നാല്‍ പകുതിയോളം പേര്‍ പരീക്ഷയ്ക്ക് എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുഴുവന്‍ അപേക്ഷാര്‍ഥികള്‍ക്കും സീറ്റ് ഒരുക്കുന്ന സര്‍ക്കാരിന് ഇത് വന്‍ നഷ്ടമുണ്ടാക്കുവെന്നും കമ്മീഷന്‍ പറയുന്നു.

Leave A Reply