നെല്ലിക്ക സ്ഥിരം കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന വസ്തുവാണ് നെല്ലിയ്ക്ക. ആയുര്‍വ്വേദ മരുന്നുകളില്‍ ഒഴിവാക്കാനാവാത്തതാണ് നെല്ലിയ്ക്കയെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. എന്തൊക്കെയാണ് നെല്ലിയ്ക്ക കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തില്‍ വരുന്ന മാറ്റം എന്നു നോക്കാം.
ശരീരപോഷണത്തിനും രോഗപ്രതിരോധ ശേഷി നല്‍കുന്നതിനും സഹായകരമാകുന്ന വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഇന്‍ഫെക്ഷന്‍, ബാക്ടീരിയ തുടങ്ങിയവയെ അകറ്റാനും നെല്ലിക്ക സഹായിക്കും.നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ അഴുക്ക കൊളസ്ട്രോളിന്‍റെ ലെവൽ കുറക്കുകയും നല്ല കൊളസ്ട്രോൾ ലെവൽ ഉയര്‍ത്തുകയും ചെയ്യും. നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും.

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.നെല്ലിക്കയിലുള്ള മെഡിസിനൽ, തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.നെല്ലിക്കാ ജ്യൂസ് നിരന്തരം കുടിക്കുന്നതു വഴി കണ്ണിന്‍റെ കാഴ്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യും .

Leave A Reply