ഓൺലൈൻ വഴി ഇനി ജയിലിൽ നിന്ന് വാഴയിലയിൽ ചിക്കൻ ബിരിയാണിയും ചപ്പാത്തിയും

വിയ്യൂർ:  വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭക്ഷ്യ വിഭവങ്ങള്‍ ഓണ്‍ലൈന്‍ ആപ്പ് വഴി ലഭ്യമാകും. ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും വാഴയിലയില്‍ ലഭ്യമാക്കുന്ന പദ്ധതി വ്യാഴാഴ്ച മുതല്‍ തുടങ്ങും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തയാറാക്കുന്ന ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും കോംബോ ഓഫറായി ഓണ്‍ലൈന്‍ ആപ്പില്‍ ലഭ്യമാകും.

ചിക്കന്‍ ബിരിയാണി, ചപ്പാത്തി, ഒരു കുപ്പി വെള്ളം, കേക്ക് എന്നീ ഇനങ്ങള്‍ 127 രൂപയ്ക്കു ലഭിക്കും. ഓണ്‍ലൈന്‍ ആയി മാത്രമേ ഇതു ലഭിക്കൂ. ജയിലിന് മുമ്പിലെ കൗണ്ടറില്‍ ഈ കോംബോ ഓഫര്‍ ലഭിക്കില്ല. സംസ്ഥാനത്ത് ആദ്യമായാണ് ജയിലില്‍ ഭക്ഷ്യവിഭവങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നത്. ഡി.ജി.പി: ഋഷിരാജ്സിങ്ങിന്‍റെ പ്രത്യേക താല്‍പര്യത്തോടെയാണ് ഇതു നടപ്പാക്കുന്നത്.  ബേക്കറി വിഭവങ്ങളും ജയിലിലെ തടവുകാര്‍ ഒരുക്കുന്നുണ്ട്.

Leave A Reply