അണ്ണാന്‍കുഞ്ഞ് പോലീസുകാരെ വട്ടം ചുറ്റിക്കുന്ന വീഡിയോ വൈറൽ

ഇത്തിരിപ്പോന്ന അണ്ണാന്‍കുഞ്ഞ് പോലീസുകാരെ വട്ടം ചുറ്റിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പോലീസ് സ്‌റ്റേഷനിലെ ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ പുറത്താക്കാന്‍ ശ്രമിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗം.

പോലീസ് ഉദ്യോഗസ്ഥരായ എമേഴ്‌സണും ഡൗകെറ്റും ചേര്‍ന്ന് ഗാരേജില്‍ നിന്ന് അണ്ണാന്‍കുഞ്ഞിനെ പുറത്താക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു പ്രതിയുടെ പിന്നാലെയെന്ന പോലെയാണ് പോലീസുകാര്‍ അണ്ണാനെ പുറത്താക്കാന്‍ പായുന്നത്. ഏതെങ്കിലും വിധത്തില്‍ ആ ജീവിക്ക് അപകടമുണ്ടാതെ ശ്രദ്ധിച്ച് പുറത്താക്കാനാണ് പോലീസുകാരുടെ ശ്രമം. അണ്ണാന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ഓകെയാണെന്നും വീഡിയോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്‌തുകൊണ്ട് സ്ട്രാതം പോലീസ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.

വീഡിയോ പതിനായിരത്തിലധികം പേര്‍ കാണുകയും നിരവധി പേര്‍ രസകരമായ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave A Reply