ആത്മഹത്യ ശ്രമം ; ട്രാക്കിലേക്ക് ചാടിയ വയോധികനെ രക്ഷിച്ച് റെയില്‍വേ ജീവനക്കാര്‍ – വിഡിയോ

മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ജനക്കൂട്ടം നോക്കി നിൽക്കെ ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സുരക്ഷാ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി. ട്രാക്കിലേക്ക് എടുത്ത് ചാടി ആത്മഹത്യക്ക് ശ്രമിക്കുന്ന വയോധികന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിടുകയായിരുന്നു. റെയില്‍വേ ജീവനക്കാരായ എസ്.എച്ച്.മനോജിന്റേയും അശോകിന്റേയും സമയോചിതമായ ഇടപെടലാണ് വയോധികനെ ട്രാക്കിൽ നിന്ന് മാറ്റിയത് .

മുംബൈ റെയില്‍വേ സ്റ്റേഷനില്‍ വെള്ള വസ്ത്രം ധരിച്ചെത്തിയ വയോധികന്‍ ട്രെയിന്‍ എത്തുന്നതിന് മുന്‍പായി ട്രാക്കിലേക്ക് ഇറങ്ങുകയും ട്രാക്കിന് കുറുകെ കിടക്കാൻ ശ്രമിക്കുകയുമായിരുന്നു . ഇതിന് പിന്നാലെ സംഭവം കണ്ട് നിന്ന യാത്രക്കാര്‍ ബഹളംവെച്ചു.ഇത് കണ്ട റെയില്‍വേ സുരക്ഷാജീവനക്കാര്‍ വയോധികന് പിന്നാലെ ട്രാക്കിലേക്ക് ചാടുകയും രക്ഷിക്കുകയുമായിരുന്നു. അതെ സമയം ജീവനക്കാർ വയോധികനെ ട്രാക്കിൽനിന്ന് മാറ്റുമ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിരുന്നു. അതേ സമയം സംഭവത്തില്‍ വയോധികന്റെ കുടുംബം ഉദ്യോഗസ്ഥര്‍ക്ക് നന്ദിയറിയിച്ചു. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ .

 

Leave A Reply