തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു രാഹുല്‍ ഗാന്ധി മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണുന്നു; വീഡിയോ വൈറൽ 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ  സ്ഥാനം രാജിവെച്ച് എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു രാഹുല്‍ ഗാന്ധി മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണുന്നു. സുരക്ഷാ സംവിധാനങ്ങള്‍ക്കു നടുവിലല്ലാതെ, പാര്‍ട്ടി നേതാക്കളുടെ കൂടെയല്ലാതെ പോപ് കോണ്‍ കൊറിച്ച് സിനിമ കാണാനെത്തിയ രാഹുലിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് പ്രത്യക്ഷപ്പെട്ടത്. മറ്റ് സോഷ്യല്‍ മീഡിയകളിലും രാഹുല്‍ സിനിമക്കെത്തിയ വീഡിയോ വൈറലായിട്ടുണ്ട്.

ഇടക്ക് തൊട്ടടുത്തിരുന്നയാളോട് കുശലം പറയുന്നുണ്ട്. വി.ഐ.പി ചിട്ടവട്ടങ്ങളില്ലാതെ ചുറ്റുമുള്ളവരെപ്പോലെ പെരുമാറുന്ന രാഹുല്‍ ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയാണ്. പിവിആര്‍ ചാണക്യയില്‍ ‘ആര്‍ട്ടിക്കിള്‍ 15’ എന്ന സിനിമ കാണാന്‍ ബുധനാഴ്ച വൈകിട്ടാണ് രാഹുല്‍ എത്തിയത്.

Leave A Reply