ബോളിവുഡ് ചിത്രം 83യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

രൺവീർ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 83. 1983 ലെ ലോകകപ്പ് ക്രിക്കറ്റ് കിരീട നേട്ടവും കപിൽ ദേവിന്റെ ജീവിതവുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. രൺവീർ സിംഗിന്റെ ഫസ്റ്റ് ലുക് ആണ് പുറത്തിറങ്ങിയത്. കപിൽ ദേവായിട്ടാണ് രൺവീർ ചിത്രത്തിൽ എത്തുന്നത്.

ഗ്ലാസ്‌ഗോവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ തമിഴ് നടൻ ജീവയും അഭിനയിക്കുന്നുണ്ട്. ക്രിക്കറ്റർ ശ്രീകാന്തായിട്ടാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. ജീവയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് കബീര്‍ ഖാനാണ്. 2020 ഏപ്രിൽ പത്തിന് ചിത്രം പ്രദർശനത്തിന് എത്തും. ദീപിക ആണ് ചിത്രത്തിലെ നായിക. കപിൽ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക ചിത്രത്തിൽ എത്തുന്നത്.

Leave A Reply