അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്നയായി അഭിനയിച്ചു; ഒടുവിൽ ശിക്ഷ ഭയന്ന് ഫ്രാന്‍സിലേക്ക് ഒളിച്ചോടിയ ഇറാനിയന്‍ മോഡല്‍ ഭക്ഷണവും വസ്ത്രവുമില്ലാതെ തെരുവില്‍

അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ മോഡലായതിന് നാട്ടില്‍ ജയില്‍ ശിക്ഷയോ ചാട്ടവാറടിയോ നേരിടേണ്ടി വരുമെന്ന ഭീതിയില്‍ ഇറാനിയന്‍ മോഡല്‍ പാരീസിലേക്ക് മുങ്ങി. നേഗ്സിയാ എന്ന 29 കാരിയാണ് അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ശിക്ഷ ഭയന്ന് നാടുവിട്ടത്.

2017 ല്‍ ചെയ്ത അര്‍ദ്ധനഗ്‌ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തതെന്നാണ് ഇറാന്‍ വിലയിരുത്തിയത്. പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ നെഗ്‌സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് ഒളിച്ചോടി. പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്‌സിയ മുങ്ങുകയും ചെയ്തു. ഫാഷന്‍ ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതാണ് ഫ്രാന്‍സിലേക്ക് പോകാന്‍ കാരണം.

എന്നാൽ, ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്‌സിയയ്ക്ക് തെരുവില്‍ അലയേണ്ടി വന്നു. സമ്പാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്‌ബെഞ്ചുകളിലുമായിരുന്നു. അടുത്തിടെ ഫ്രഞ്ച് മാധ്യമം ലെ പെരിസിന്‍ ഇവരുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇത് വഴിത്തിരിവായി.

അഭയാര്‍ത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് റെഫ്യൂജീസ് ആന്റ് സ്‌റ്റേറ്റ്‌ലസ് പീപ്പിള്‍സ് മുമ്പാകെ 2018 നവംബര്‍ 13 ന് അപേക്ഷ നല്‍കിയിരിക്കുന്ന നേഗ്സിയയുടെ കാര്യം ഫ്രഞ്ച് സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിച്ചു. അന്താരാഷ്ര്ട മാധ്യമം വാര്‍ത്ത പുറത്തു വിട്ടതോടെ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹസ്സിങ് സെന്ററില്‍ തലചായ്ക്കാന്‍ ഇടം കിട്ടി.

അര്‍ദ്ധനഗ്നയായി പോസ് ചെയ്തതിലോ രാജ്യം വിട്ടതിലോ നെഗ്‌സിയയ്ക്ക് അശേഷം പശ്ചാത്താപം ഇല്ല. മറിച്ച് അഭിമാനമേയുള്ളൂ. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന്റെ നിയമം ലംഘിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഇവര്‍ പറഞ്ഞു. ഇറാനിലെ കടുത്ത മതനിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ എന്നാണ് ഇവർ സ്വയം പരിചയപ്പെടുത്തുന്നത്. സുരക്ഷിതമായ ഇടത്തിൽ താന്‍ എത്തിച്ചേര്‍ന്നതായും ഇന്‍സ്റ്റാഗ്രാമില്‍ നേഗ്സിയ കുറിച്ചു.

Leave A Reply