ജോണിന് പ്രായം 100, ഫില്ലിസിനു 102; പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ചവർ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വൃദ്ധര്‍ തമ്മിലുള്ള വിവാഹം വര്‍ദ്ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിനെ സാധൂകരിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം.

അമേരിക്കയിലെ ഒഹിയോയില്‍ ജോണും, ഫില്ലിസും വിവാഹിതരാകുന്നു. എന്താണ് ഇതില്‍ പ്രധാന്യം എന്ന് വച്ചാൽ ഇരുവരുടെയും പ്രായം തന്നെ. ജോണിന് വയസ് 100. ഫില്ലിസിന് വയസ് 102. രണ്ട് കൊല്ലമായി ഇവര്‍ ഡേറ്റിംഗിലായിരുന്നു. ഒഹിയോയിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇരുവരുടെയും ജീവിത പങ്കാളികള്‍ നേരത്തെ മരിച്ചു പോയിരുന്നു. കുറേക്കാലമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നതിനാല്‍ തമ്മില്‍ മനസിലാക്കി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

ഓഗസ്റ്റില്‍ 103–ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഫില്ലിസ്. പരസ്പരം ബഹുമാനമാണ് തങ്ങളുടെ വിജയ രഹസ്യമെന്ന് ജോണും, ഫില്ലിസും ഒരു പോലെ പറയുന്നു.

Leave A Reply