കോ​ൺ​ഗ്ര​സി​ൽ രാ​ജി തു​ട​രു​ന്നു; കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ നാ​നാ പ​ടോ​ലെ രാ​ജി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ൽ ഗാ​ന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുന്നതായി ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കോ​ൺ​ഗ്ര​സി​ൽ രാ​ജി തു​ട​രു​ന്നു. കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ നാ​നാ പ​ടോ​ലെ രാ​ജി​വ​ച്ചു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി.

രാ​ഹു​ൽ ഗാ​ന്ധി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​നും സ്വ​ത​ന്ത്ര​മാ​യി പു​തി​യ നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് നേ​താ​ക്ക​ളു​ടെ രാ​ജി​യി​ലൂ​ടെ​യു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം.

Leave A Reply