ലൂക്കയിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

അരുണ്‍ ബോസ് ടോവിനോ തോമസിന് നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലൂക്ക’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. അഹാന കൃഷ്ണയാണ് ചിത്രത്തിലെ നായിക. ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. ചിത്രം ജൂൺ 28-ന് പ്രദർശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Leave A Reply