ചാരായം വാറ്റുന്നതിനിടെ യുവാവ്‌ പിടിയില്‍; കൂട്ടുപ്രതികള്‍ ഓടി രക്ഷപെട്ടു

അടിമാലി: ചാരായം വാറ്റുന്നതിനിടെ യുവാവിനെ പിടികൂടി. കൂട്ടുപ്രതികള്‍ ഓടി രക്ഷപെട്ടു. മന്നാംകണ്ടം ഒഴുവത്തടം സ്വദേശി കുഞ്ഞുമോന്‍(44)ആണ്‌ അറസ്‌റ്റിലായത്‌. ഒഴുവത്തടം തൈപ്പറമ്ബില്‍ ടോമി, കട്ടലാനിക്കല്‍ ഭാസി എന്നിവരാണ്‌ ഓടി രക്ഷപെട്ടത്.

എക്‌സൈസ്‌ റേഞ്ച്‌ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലണ്‌ പരിശോധന നടത്തിയത്‌. രണ്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും 100 ലിറ്റര്‍ കോടയുമായി ചാരായം വാറ്റിക്കൊണ്ടിരുന്ന സ്‌ഥലത്തുനിന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Leave A Reply