കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ വിവാഹ ആനുകൂല്യ വിതരണം

തിരുവനന്തപുരം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ 2011 ഡിസംബർ വരെ വിവാഹ ആനുകൂല്യത്തിന് അപേക്ഷ നൽകിയ അംഗങ്ങൾക്ക് ചെക്ക് വിതരണം ചെയ്യുന്നു. ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ്, ക്ഷേമനിധി പാസ്സ് ബുക്ക് എന്നിവയുടെ അസലും കോപ്പിയും, മേൽവിലാസം, പേര് വ്യത്യാസം ഉണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റും സഹിതം എം.ആർ.എ.19, ദീപ, മഞ്ചാടിവിള ലൈൻ, വൈലോപ്പള്ളി സംസ്‌കൃതി ഭവനു സമീപം എന്ന വിലാസത്തിൽ നേരിട്ടെത്തി ചെക്ക് കൈപ്പറ്റണമെന്ന് വെൽഫെയർഫണ്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0471-2729175.

Leave A Reply