ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ: ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ് . അല്‍ബവാരി എന്നറിയപ്പെടുന്ന കാറ്റ് ഒരാഴ്ച്ച നീളും. മണിക്കൂറില്‍ 37 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക. ഇത് അഞ്ച് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ ഇടയാക്കും. ചില സമയങ്ങളില്‍ തിരമാലകളുടെ ഉയരം 12 അടിവരെയാവും. കാറ്റിനോടൊപ്പം പൊടി അടിച്ചുയരാന്‍ സാധ്യതയുള്ളതിനാല്‍ കാഴ്ചാപരിധി 2 കിലോമീറ്റര്‍ വരെയായി കുറയും. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave A Reply