ഡോക്ടർമാരുടെ സമരം: മമതയുമായി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചർച്ചക്ക് തയ്യാറെന്ന് ഡോക്ടർമാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് റസിഡന്‍ഷ്യല്‍ ഡോക്ടമാര്‍. നാല് മണിക്കൂറോളം നീണ്ട റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം. ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച ഒരു നിബന്ധന മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നതാണ്. അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്കില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി.

ചര്‍ച്ചയുടെ സ്ഥലവും സമയവും മമതക്ക് തീരുമാനിക്കാം. എന്നാല്‍, മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണം ചര്‍ച്ച എന്നാണ് ഡോക്ടര്‍മാരുടെ നിബന്ധന. മറ്റ് സംസ്ഥാനങ്ങളിലെ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. ബംഗാളില്‍ ചേര്‍ന്ന റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ജനറല്‍ ബോഡിയുടേതാണ് തീരുമാനം.

നേരത്തെ സമരത്തിലുള്ള ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നടപടിയെടുക്കുമെന്നും സമരം ഒത്തു തീര്‍പ്പാക്കാന്‍ സാധ്യമാണെന്നും മമത പറഞ്ഞിരുന്നു.

 

Leave A Reply