പ്ര​​​തി​​​ഷേ​​​ധം കെട്ടടങ്ങാതെ ഹോ​​​ങ്കോം​​​ഗ്

ഹോ​​​ങ്കോം​​​ഗ്: പ്ര​​​തി​​​ഷേ​​​ധം കെട്ടടങ്ങാതെ ഹോ​​​ങ്കോം​​​ഗ് ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും ഹോ​​​ങ്കോം​​​ഗി​​​ൽ പ്ര​​​തി​​​ഷേ​​​ധം ഇപ്പോഴും അലയടിക്കുകയാണ്.

ബി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് കാ​​രി ലാം ​​രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇ​​ന്ന​​ലെ ന​​ട​​ന്ന പ്ര​​ക​​ട​​നം ജ​​ന​​ജീ​​വി​​തം സ്തം​​ഭി​​പ്പി​​ച്ചു.

അ​​ഡ്മി​​റാ​​ലി​​റ്റി ഡി​​സ്ട്രി​​ക്ടി​​ലേ​​ക്കു​​ള്ള പ്ര​​ക​​ട​​ന​​ത്തി​​ൽ ഇ​​രു​​പ​​തു ല​​ക്ഷം പേ​​ർ പ​​ങ്കെ​​ടു​​ത്തെ​​ന്നാ​​ണ് ആ​​ദ്യറി​​പ്പോ​​ർ​​ട്ടു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. പ്ര​​ക​​ട​​നം ആ​​രം​​ഭി​​ച്ച് ഏ​​ഴു മ​​ണി​​ക്കൂ​​ർ പി​​ന്നി​​ട്ടി​​ട്ടും വി​​ക്ടോ​​റി​​യ പാ​​ർ​​ക്കി​​ലേ​​ക്ക് ജ​​നം എ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു.

Leave A Reply