പ​ത്ര ഏ​ജ​ന്‍റി​നെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്നു

മു​ഹ​മ്മ : മ​ണ്ണ​ഞ്ചേ​രിയിൽ പ​ത്ര ഏ​ജ​ന്‍റി​നെ ആ​ക്ര​മി​ച്ചു പ​ണം ക​വ​ർ​ന്നു. മ​ണ്ണ​ഞ്ചേ​രി വ​ലി​യ ക​ല​വൂ​ർ തൈ​പ​റ​ന്പി​ൽ ടി.​പി രാ​മ​കൃ​ഷ്ണനെയാണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.10 ന് ​ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി റോ​ഡി​ൽ ത​ന്പ​ക​ച്ചു​വ​ട്ടി​ൽ വച്ച് ബൈ​ക്കി​ൽ വ​ന്ന ര​ണ്ടു​പേർ ആ​ക്ര​മി​ച്ച​ത്. ആക്രമണത്തിൽ നി​ല​ത്ത് വീ​ണ​ രാ​മ​കൃ​ഷ്ണന്റെ പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന 400 രൂ​പ​യു​മെ​ടു​ത്ത് ഇവർ ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Leave A Reply