ലോകകപ്പ് ക്രിക്കറ്റ്: പാകിസ്‌താനെതിരെ ഇന്ത്യക്ക് ജയം

മാഞ്ചസ‌്റ്റർ :ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് വമ്പൻ ജയം. 89 റൺസിനാണ് പാകിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത്. ഇതുവരെ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരം ഏഴ് തവണ നടന്നിട്ടുണ്ട്. ഏഴ് തവണയും വിജയം ഇൻഡ്യക്കായിരുന്നു. ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. നിശ്‌ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 336 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ്മ സെഞ്ചുറി നേടി. കൊഹ്‌ലി(77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ ബാറ്റിങിങ്ങും ഇന്ത്യയെ വമ്പൻ സ്‌കോറിൽ എത്തിക്കാൻ സാധിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ പൊരുതാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളിംഗ് ശ്കതമായിരുന്നു. 35 ഓവറില്‍ ആറിന് 166 എന്ന നിലയിൽ നിൽക്കെ മഴ എത്തി. പിന്നീട് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാക്സിതാന്റെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാൽ 40 ഓവറിൽ പാകിസ്ഥാന്  ആറ് വിക്കറ്റിന് 212 റണ്‍സ് എടുക്കാൻ സാധിച്ചൊള്ളു. ഇന്ത്യൻ ബൗളർമാരുടെ പ്രകടനം മികച്ചു നിന്നു.

പാകിസ്ഥാന് വേണ്ടി ഫഖര്‍ സ്മാൻ 62 റൺസ്  നേടി ടോപ് സ്‌കോറർ ആയി. ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കർ, കുൽദീപ് യാദവ്, ഹർദിക് പാണ്ട്യ എന്നിവർ രണ്ട വിക്കറ്റ് വീതം നേടി.മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ രാഹുലും, രോഹിത് ശർമ്മയും ചേർന്ന് 136 റൺസിന്റെ പാർട്ണർഷിപ്പാണ് ഉണ്ടാക്കിയത്. രോഹിത് ശർമ്മ(140), കെ.എൽ രാഹുൽ(57), ഹർദിക് പാണ്ഡ്യാ(26), ധോണി(1),കൊഹ്‌ലി(77) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്. മുഹമ്മദ് അമീർ പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് നേടി.

Leave A Reply