മലയാള ചിത്രം സെയ്‌ഫിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് സെയ്ഫ്. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. സിജു വിത്സന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഡോക്ടർ അരുൺ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെയ്ത്താൻ എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറമാനും പരസ്യചിത്ര സംവിധായകനുമായ പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രാഹുൽ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രം നിർമിക്കുന്നത് എപ്പിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേർന്നാണ്. മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്‍,ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Leave A Reply