ഡൽഹി : പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും . എന്നാൽ ലോക്സഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനാകാതെ കോൺഗ്രസ് നട്ടം തിരിയുന്നു . സമ്മേളനം ആരംഭിക്കും മുൻപ് നേതാവിനെ കണ്ടെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത് . എന്നാൽ ഇപ്പോൾ സ്പീക്കർ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നേതാവിനെ തെരഞ്ഞെടുക്കുമെന്നാണ് പറയുന്നത് .
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ പിന്മാറിയിട്ടില്ല . അതുകൊണ്ട് തന്നെ നേതൃ സ്ഥാനം ഏറ്റെടുക്കാനും രാഹുൽ തയ്യാറായിട്ടില്ല . നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു . എന്നാൽ രാഹുലിന്റെ നിസഹകരണം സോണിയയെ ആശങ്കയിലാക്കുന്നു .

Leave a comment