46.3 ശതമാനം വളർച്ച നേടി സൗദി അരാംകോ

റിയാദ്:  ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നാണ് സൗദി അരാംകൊ . അരാംകോ എണ്ണക്കമ്പനിയുടെ വരുമാനത്തിൽ 2018 ൽ 46.3 ശതമാനം വളർച്ച. 11,107 കോടി ഡോളറാണ് 2018ൽ അരാംകൊ നേടിയ നേട്ടം . ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയർന്നതാണ് കഴിഞ്ഞ വർഷം അരാംകോയുടെ വരുമാനത്തിൽ വൻ തോതിൽ വർധനവുണ്ടായത്.

2018 ൽ 1,650 കോടി റിയാലിന്റെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകള്‍. ലാഭത്തിൽ 13,190 കോടി റിയാലിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷം ഉണ്ടായത്. സൗദി അരാംകോയുടെ ആകെ വരുമാനത്തിലും കഴിഞ്ഞ വർഷം 34.7 ശതമാനം വളർച്ച രേഖപ്പെടുത്തി. അസംസ്കൃത എണ്ണവിലയിൽ കഴിഞ്ഞ വർഷം ഉണ്ടായത് 33 ശതമാനം വർദ്ധനവാണ്. കഴിഞ്ഞ വർഷം ഒരു ബാരലിന് ശരാശരി 70 ഡോളര്‍ എന്ന തോതിലാണ് വില വർധിച്ചത്.

Leave A Reply