മാരുതി ആള്‍ട്ടോയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന മാരുതി ആൾട്ടോയുടെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ എത്തി. ആൾട്ടോ സിഎന്‍ജി എന്ന മോഡൽ ആണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. സിഎൻജി കിറ്റ് ആണ് പുതിയ മോഡലിന്റെ പ്രത്യേകത ബാക്കി എല്ലാം പഴ മോഡലിൽ ഉള്ളത് തന്നെയാണ്.

48 ബിഎച്ച്പി കരുത്തും 69 Nm ടോർക്കും സിഎന്‍ജി മോഡിലിൽ ലഭിക്കും. മാനുവല്‍ ഗിയര്‍ബോക്സ് ഉള്ള വാഹനത്തിന് അഞ്ച് സ്പീഡ് ആണ് ഉള്ളത്. 4.11 ലക്ഷം മുതൽ 4.14 ലക്ഷം വരെയാണ് പുതിയ മോഡലിന്റെ വില.

Leave A Reply