വാഷിങ്ടണ്‍: യുഎസ്  – മെക്‌സിക്കോ രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യക്കാരിയെന്ന് തോന്നിക്കുന്ന ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ പട്രോളിങ്ങിനു പോയ ഉദ്യോഗസ്ഥരാണ്  ലൂക്ക്‌ വില്ലെക്ക് പടിഞ്ഞാറ് അരിസോണ-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്നും  മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമം  റിപ്പോര്‍ട്ട് ചെയ്തു.

യുഎസിലേക്ക്  അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരുടെ സംഘത്തില്‍പ്പെട്ടതാവും കുട്ടിയെന്നാണ് നിഗമനം. നാലുപേരുടെ സംഘത്തോടൊപ്പമാണ് കുട്ടി സഞ്ചരിച്ചത്. മനുഷ്യരെ  അനധികൃതമായി കടത്തുന്നവര്‍ ഇവരെ രാജ്യാന്തര അതിര്‍ത്തിയില്‍ എത്തിച്ചതാവാമെന്നാണ് സൂചന.

ഇന്ത്യക്കാരിയായ ഒരു സ്ത്രീയും രണ്ടുകുട്ടികളും കുറച്ചു മണിക്കൂറുകള്‍ മുമ്പുവരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന് ടക്‌സണ്‍ മേഖലയില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ രണ്ട് സ്ത്രീകള്‍ വെളിപ്പെടുത്തിയിരുന്നു .

Leave a comment