മുംബൈ:  ഉപഭോക്തൃ മനസന്തോഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടാറ്റ മോട്ടോര്‍സ് ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് എന്ന പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. ടാറ്റായുടെ യാത്ര വാഹന ഉപഭോക്താക്കളെ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന പരിപാടി രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകും. ഉപഭോക്തൃ മനോഭാവത്തെ ഉത്തേജിപ്പിക്കുന്നതിനും അനുകൂലമായ പ്രതികരണങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുമായി ഈ പ്രചാരണത്തിന്‍ കീഴില്‍, ഈ മാസം കമ്പനി അപ്രതീക്ഷിതമായ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ടാറ്റയുടെ ടിയാഗോ, ടിഗോര്‍, നെക്‌സണ്‍ ഹെക്‌സ, സഫാരി സ്റ്റോം എന്നീ മോഡലുകള്‍ക്ക് നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം മുഖേന 86,000*രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. നാഷണല്‍ എക്‌സ്‌ചേഞ്ച് സ്‌കീം പ്രകാരം, ഉപഭോക്താക്കള്‍ക്ക് അവരുടെ കാറുകളുടെ വിലയ്ക്ക് മുകളിലുള്ള ബോണസ് ലഭ്യമാകും. കൂടാതെ ഈ ഓഫര്‍ മുഖാന്തരം, മോഡലിന് അനുസരിച്ച് 40,000* രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ ബോണസ് പ്രയോജനപ്പെടുത്താം. 15ജൂണിന് മുന്‍പായി ബുക്ക് ചെയ്യുന്നവര്‍ക്കായി 3,500രൂപ വിലമതിക്കുന്ന ഒരു ഗ്രാം സ്വര്‍ണ നാണയമൊ അല്ലെങ്കില്‍ തത്തുല്യമായ സമ്മാനങ്ങളോ ലഭിക്കും.

ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് ആനുകൂല്യങ്ങളെ കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍, കോര്‍പ്പറേറ്റുകള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി മികച്ച ഓഫറുകളും രാജ്യത്തുടനീളമുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമാകും.

ആനുകൂല്യങ്ങളെ പറ്റി കൂടുതല്‍ അറിയുവാനും, അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ് കണ്ടെത്തുവാനും http://drivethefuture.tatamotors.com. സന്ദര്‍ശിക്കുക.

Leave a comment