പുകവലി പ്രമേഹത്തിലേക്കു നയിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പുകവലിക്കുന്ന വരില്‍ ക്രമാതീതമായി വര്‍ധിക്കുന്നതാണ് ഇതിനു കാരണം. പ്രമേഹം നിയന്ത്രിക്കുന്നതില്‍ പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന് പ്രധാന പങ്കുണ്ട്.

എന്നാല്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസ പദാര്‍ഥങ്ങര്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം തടയുന്നു. മാത്രമല്ല ഇന്‍സുലിന് എതിരെ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളായ കാറ്റ് കൊ ളാമിന്‍സ്, ഗ്രോത്ത് ഹോര്‍മോണ്‍സ്, കോര്‍ടിസോള്‍ എന്നിവയുടെ അളവില്‍ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.

Leave a comment