വിവാദ ഫോണ്‍ സംഭാഷണം ; ഖേദപ്രകടനവുമായി പി.സി. ജോര്‍ജ്

തിരുവനന്തപുരം:  വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് എംഎല്‍എ ഫേസ് ബുക്കിൽ . കഴിഞ്ഞ മാസം പി.സി ജോര്‍ജിന്റേതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചിരുന്നു . ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ പി.സി. ജോര്‍ജ് ഖേദപ്രകടനം പോസ്റ്റ് ചെയ്തത്.

‘ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടര്‍ത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും’ പി.സി ജോര്‍ജ് ഫേസ് ബുക്കിലൂടെ കുറിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിഷ്‌കരിക്കാന്‍ പള്ളികളില്‍ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഫോണില്‍ വിളിച്ചയാള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലാണ് പ്രചരിപ്പിച്ചത് . അതില്‍ വന്നിട്ടുള്ള സംഭാഷണങ്ങള്‍ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനുണ്ടാക്കിയ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന്’ പിസി ജോര്‍ജ് പോസ്റ്റിലൂടെ കുറിച്ചു.

Leave A Reply