തിരുവനന്തപുരം മെഡി. കോളേജിലെ ഹൈടെക് മോർച്ചറിയുടെ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം:  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൈടെക് മോർച്ചറിയുടെ ഉദ് ഘാടനം ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും. മൃതദേഹം അഴുകാതെ ദീർഘകാലം സൂഷിച്ചുവെക്കാൻ കഴിയുന്ന 48 ചേംബറുകൾ, ഒരേസമയം മൂന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനാവുന്ന ടേബിളുകൾ, പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പ്രത്യേക സൗകര്യം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് മോർച്ചറി ഒരുക്കിയെക്കിയിരിക്കുന്നത്.

18 ചേംബറുകളുള്ള നിലവിലെ മോർച്ചറിയുടെ പരിമിതികൾ മാറ്റുന്നതിനാണ് പുതിയ മോർച്ചറി പണിതത് . ദുർഗന്ധം തങ്ങി നിൽക്കാതിരിക്കാനായി പ്രത്യേക രീതിയിലാണ് നിർമാണം. മുപ്പത് കോടി രൂപയിലധികം ചെലവിട്ടാണ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ മോർച്ചറി ഒരുക്കിയിരിക്കുന്നത്.

Leave A Reply