സ്കൂൾ ഗ്രൗണ്ടിൽ കൃഷിയിറക്കാനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

തിരുവല്ല:  സ്കൂൾ ഗ്രൗണ്ടിൽ കൃഷിയിറക്കാനുള്ള മാനേജ്മെന്‍റ് നീക്കത്തിനെതിരെ പരാതിയുമായി രക്ഷിതാക്കൾ രംഗത്ത് . തിരുവല്ല തീപ്പനി സിഎംഎസ് എൽപി സ്കൂലീലാണ് സംഭവം . ഗ്രൗണ്ട് മൊത്തമായി സ്കൂൾ മാനേജ്മെന്‍റ് ട്രാക്ടർ ഉപയോഗിച്ച് ഉഴുതു മറച്ചിരിക്കുകയാണ് . കഴിഞ്ഞ വർഷവും സ്ഥലത്ത് മാനേജ്മെന്‍റ് കപ്പ നട്ടിരുന്നു. അന്ന് സ്കൂൾ പിടിഎ, വിദ്യാഭ്യാസ വകുപ്പിന് പരാതി സമർപ്പിച്ചിരുന്നു . എന്നാൽ രേഖകൾ പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് സ്ഥലം സ്കൂളിന് അവകാശപ്പെട്ടതാണെന്ന് കണ്ടെത്തി .

നൂറ് വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള തീപ്പനി സിഎംഎസ് എൽപി സ്കൂൾ. സിഎസ്ഐ സഭാ മാനേജ്മെന്റിന്റെ കീഴിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് . സ്കൂളും പള്ളിയും ഒരേ കോമ്പൗണ്ടിൽ തന്നെയാണ് സ്ഥിതി ചെയ്യന്നത് . ഇതിനോട് ചേർന്നുള്ള സ്ഥലം വർഷങ്ങളായി കുട്ടികൽ കളി സ്ഥലമായി ഉപയോഗിക്കുന്നത് . ഈ സ്ഥലത്താണ് കൃഷിയിറക്കാൻ ഇപ്പോൾ മാനേജ്മെന്‍റ് തീരുമാനിച്ചത്.

Leave A Reply