പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിഴിക്കത്തോട് വയലിൽ വീട്ടിൽ സുബിൻ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം . ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ യുവാവിന്റെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.

കോട്ടയം വനിതാ സ്റ്റേഷനിലെത്തിച്ച് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും തുടർന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തു. സുബിനെതിരേ ബലാത്സംഗത്തിനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

Leave A Reply