കണ്ണൂരിൽ വീടിന് നേരെ ബോം​ബാ​ക്ര​മ​ണം ; മുഖ്യപ്ര​തി​ അറസ്റ്റിൽ

കണ്ണൂർ:  പി​ലാ​ത്ത​റ​യി​ലെ കെ.​ജെ.​ഷാ​ല​റ്റി​ന്‍റെ സി​എം ന​ഗ​റി​ലെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തിയെ പോലീസ് അറസ്റ്റ് ചെയ്തു. സി​പി​എം പ്ര​വ​ര്‍​ത്ത​ക​നായ ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പി​ലെ ക​ണി​യാ​ല്‍ ഹൗ​സി​ല്‍ കെ. രതീഷാ(31)ണ് പ​രി​യാ​രം പോലീസിന്റെ പിടിയിലായത് . ഏ​ഴി​ലോ​ട്ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷി​നെ പ​യ്യ​ന്നൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 19ന് ​റീ പോ​ളിം​ഗ് നടന്ന രാത്രിയാണ് ഷാലറ്റിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്.

Leave A Reply