അലിഗഢില്‍ രണ്ടര വയസ്സുകാരിയുടെ കൊലപാതകം: മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം

ആഗ്ര: അലിഗഢില്‍ രണ്ടര വയസ്സുകാരിയായ കുഞ്ഞ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചെത്തിയ ഒരു സംഘം മുസ്ലിം കുടുംബത്തെ ആക്രമിച്ചു. ഹരിയാനയിലെ ബല്ലാഭര്‍ഡില്‍നിന്ന് അലിഗഢിലേക്ക് പോകുകയായിരുന്ന കുടുംബത്തെയാണ് ജട്ടാരിയയില്‍വച്ച് ആള്‍ക്കൂട്ടം തടഞ്ഞ് വച്ച് ആക്രമിച്ചത്.ഞായറാഴ്ചയായിരുന്നു സംഭവം.

മുസ്ലിം കുടുംബത്തോടൊപ്പം യാത്ര ചെയ്ത ഹിന്ദു യുവതിയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മുസ്ലിം കുടുംബം അക്രമികളില്‍നിന്ന് രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഇരുമ്പ് വടികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു.

തന്നെയും മകളെയും ഡ്രൈവറെയും അക്രമി സംഘം ആക്രമിച്ചു . വാഹനത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പൂജ ഇടപെട്ടില്ലെങ്കില്‍ തങ്ങള്‍ കൊല്ലപ്പെടുമായിരുന്നെന്ന് അബ്ബാസി പറഞ്ഞു. അബ്ബാസിയുടെ കുടുംബ സുഹൃത്താണ് പൂജ. കാറിലുണ്ടായിരുന്ന സ്ത്രീകള്‍ മുസ്ലിം വേഷധാരികൾ ആയതിനാലാണ് അക്രമികള്‍ തിരിച്ചറിഞ്ഞതെന്നും ഇത്തരമനുഭവം ആര്‍ക്കുമുണ്ടാകരുതെന്നും അബ്ബാസി വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരിച്ചറിയാത്ത 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി അലിഗഢ് പൊലീസ് വെളിപ്പെടുത്തി . അതെ സമയം കുഞ്ഞ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയ 11 പേര്‍ക്കെതിരെ പൊലീസ് കേസ് ചാർജ്‌ജ് ചെയ്തു .

Leave A Reply