കട ബാധ്യതയിലായ വി​ദേ​ശ കമ്പനിക്ക്​ എസ്​.ബി.ഐ 1300 കോടിയുടെ ഗാരണ്ടി നൽകിയത്​ വിവാദത്തിൽ

മും​ബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മ​രു​ന്നു​ക​മ്പ​നി ‘സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്കി’​ന്റെ ഉ​പ സ്​​ഥാ​പ​ന​ത്തി​ന്​ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ വ​ൻ തു​ക ഗാ​ര​ണ്ടി ന​ൽ​കി​യ സം​ഭ​വം വി​വാ​ദ​ത്തി​ൽ. സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്കി​ന്റെ വി​ദേ​ശ​ത്തു​ള്ള എ​ണ്ണ ക​മ്പ​നി​ക്കാ​ണ്​ എ​സ്.​ബി.​ഐ 1,298.10 കോ​ടി​യു​ടെ ഗാ​ര​ണ്ടി ന​ൽ​കി​യ​ത്.  സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്, സ്​​റ്റെ​ർ​ലി​ങ്​ എ​സ്.​ഇ.​സെ​ഡ്​ ആ​ൻ​ഡ്​​ ഇ​ൻ​​ഫ്രാ​സ്​​ട്ര​ക്​​ച​ർ ലി​മി​റ്റ​ഡ്​ എ​ന്നീ സ്​​ഥാ​പ​ന​ങ്ങ​ൾ വി​വി​ധ ആ​ഭ്യ​ന്ത​ര ബാ​ങ്കു​ക​ൾ​ക്ക് 15,500 കോ​ടി​യാ​ണ്​ തി​രി​ച്ച​ട​ക്കാ​നു​ള്ള​ത്. എ​സ്.​ബി.​ഐ ന​ൽ​കി​യ ഗാ​ര​ൻ​റി ഉ​പ​യോ​ഗി​ച്ചാ​ണ്​ സ്​​റ്റെ​ർ​ലി​ങ്​ ഉ​ട​മ​ക​ൾ വി​ദേ​ശ​ത്തു​നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത​ത്. ക​മ്പ​നി പ്ര​മോ​ട്ട​ർ​മാ​രാ​യ നി​തി​ൻ സ​ന്ദേ​ശ​ര,, ദീ​പ്​​തി സ​ന്ദേ​ശ​ര, ഹി​തേ​ഷ്​ പ​​ട്ടേ​ൽ, ചേ​ത​ൻ സ​ന്ദേ​ശ​ര എ​ന്നി​വ​രെ മ​നഃ​പൂ​ർ​വം വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ക്കി​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ (ആ​ർ.​ബി.​ഐ) പരിഗണിച്ചപ്പോഴാണിത്.

നൈ​ജീ​രി​യ​ൻ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സൂക്ഷ്മതയോടെയാണ് ​ എ​സ്.​ബി.​ഐ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​റു​ള്ള​ത്. ഇൗ ​കീ​ഴ്​​വ​ഴ​ക്കം നി​ല​നി​ൽ​ക്കെ​യാ​ണ്​ സ്​​റ്റെ​ർ​ലി​ങ്ങി​ന്​ എ​സ്.​ബി.​ഐ പി​ന്തു​ണ ല​ഭി​ച്ച​ത്. ക​ള്ള​​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ ഉ​ട​മ​ക​ൾ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നാ​ൽ നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. സ്​​റ്റെ​ർ​ലി​ങ്​ ബ​യോ​ടെ​ക്​ സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്നു​വെ​ന്ന്​ കോ​ട​തി​യി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. വാ​യ്​​പ ന​ൽ​കി​യ ബാ​ങ്കു​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യി​ലെ ആ​ന്ധ്ര ബാ​ങ്ക്, ഇ​തു സം​ബ​ന്ധി​ച്ച്​ കേ​സ്​ പി​ൻ​വ​ലി​ച്ച്​ ഉ​ട​മ​ക​ളു​മാ​യി യോജിപ്പ് ഉണ്ടാക്കണമെന്ന് ​ ‘നാ​ഷ​ന​ൽ ലോ ​ൈ​ട്ര​ബ്യൂ​ണ​ലി’​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എപ്പോൾ 9000 കോ​ടി​യി​ൽ 3,000 കോ​ടി തി​രി​ച്ച​ട​ക്കാ​മെ​ന്നാ​ണ്​ ക​മ്പ​നി നി​ല​പാ​ട്.

Leave A Reply