അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ : ഉക്രൈൻ ഇറ്റലിയെ തോൽപ്പിച്ചു

പോളണ്ട് : ഫിഫ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിലെ സെമിഫൈനലിൽ ഉക്രൈന് ജയം. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. ജയത്തോടെ ഉക്രൈൻ ഫൈനലിൽ പ്രവേശിച്ചു. ബുലെറ്റ്സ ആണ് ഉക്രൈന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് ഗോൾ നേടിയത്.

എന്നാൽ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ ഇറ്റലി ഗോൾ നേടിയെങ്കിലും റഫറി അത് ഫൗൾ വിളിക്കുകയായിരുന്നു. ആദ്യമായാണ് ഉക്രൈൻ ഫൈനലിൽ എത്തുന്നത്.

Leave A Reply