ലോകകപ്പ് മത്സരം : ശ്രീലങ്ക ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു

ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടക്കാനിരുന്ന ശ്രീലങ്ക ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ സാധിക്കാത്ത രീതിയിൽ മഴ ആയതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമിനും ഓരോ പോയിന്റ് വീതം നൽകി. മൂന്ന് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ഇരു ടീമുകൾക്കും ഇന്നലത്തെ മത്സരം നിർണായകമായിരുന്നു. ലോകകപ്പിൽ ഇത് മൂന്നാം മത്സരമാണ് മഴ മൂലം ഉപേക്ഷിക്കുന്നത്.

Leave A Reply