സിവിസി ചു​മ​ത​ല ശ​ര​ത് കു​മാ​റി​ന്

ന്യൂ​ഡ​ൽ​ഹി:  ഇ​ട​ക്കാ​ല കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​റു​ടെ (സിവിസി) ചു​മ​ത​ല വി​ജി​ല​ൻ​സ് ക​മ്മീഷ​ണ​ർ ശ​ര​ത് കു​മാ​ർ വ​ഹി​ക്കും. കേ​ന്ദ്ര പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ തെ​ര​ഞ്ഞെ​ടു​പ്പു സ​മി​തി പു​തി​യ ക​മ്മീ​ഷ​ണ​റെ നി​യ​മി​ക്കു​ന്ന​തു​വ​രെ ഇ​ദ്ദേ​ഹ​ത്തി​നാ​യി​രി​ക്കും ചു​മ​ത​ല​.  ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ത​ല​വ​നാ​യി​രു​ന്ന ശ​ര​ത് കു​മാ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ 12നാ​ണ് വി​ജി​ല​ൻ​സ് ക​മീ​ഷ​ണ​റാ​യ​ത്.

Leave A Reply