രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് പലവട്ടം പെരുപ്പിച്ച് കാട്ടി: മോദിയുടെ മുൻ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

ഡൽഹി : തകരാറിലായ സ്പീഡോമീറ്റർ ഉപയോഗിക്കുന്ന വാഹനമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുറന്നടിച്ചു . യുപിഎ സർക്കാരും പിന്നീട് വന്ന എൻഡിഎ സർക്കാരും രാജ്യത്തിന്റെ വളർച്ചാനിരക്ക് രണ്ടര ശതമാനത്തോളം വർധിച്ചു കാട്ടുകയായിരുന്നു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2011–12നും 2017–18നും ഇടയിൽ രാജ്യത്തെ വളർച്ചാനിരക്ക് 7 അല്ലെന്നും 4.5 ശതമാനത്തിന് മേലെ വരില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യം പറയുന്നു. അതേ സമയം വളർച്ചാ നിരക്ക് പെരുപ്പിച്ച് കാട്ടുന്നത് രാഷ്ട്രീയ തീരുമാനമല്ലെന്നും രണ്ടാം യുപിഎ സർക്കാറിന്റെ കാലത്ത് ടെക്നോക്രാറ്റുകളാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു . അതിവേഗത്തിൽ കുതിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന് തോന്നിക്കുന്ന വിധത്തിൽ ജിഡിപി കണക്കാക്കി .

ഇത്തരം തെറ്റായ കണക്കുകൾ രാജ്യത്തെ സാമ്പത്തിക പരിഷ്ക്കരണത്തെ പിന്നോട്ടടിക്കും. യഥാർത്ഥ വളർച്ചാനിരക്കായിരുന്നു അക്കാലത്ത് പുറത്ത് വന്നതെങ്കിൽ ബാങ്കിംഗ്, കാർഷിക രംഗങ്ങളിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമായിരുന്നു. ഈ രീതിയിൽ മുന്നോട്ട് പോവാനാവില്ലെന്നും ദേശീയ അന്തർദേശീയ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ജിഡിപി കണക്കാക്കുന്ന രീതി പരിശോധിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യം ലേഖനത്തിൽ ആവശ്യപ്പെടുന്നു.

Leave A Reply