നഴ്സിംഗ് സംഘടന സാമ്പത്തിക തട്ടിപ്പ്: നാലുപേര്‍ക്കെതിരെ കേസെടുത്തു; ഒന്നാം പ്രതി ജാസ്മിന്‍ ഷാ

തിരുവനന്തപുരം : സ്വകാര്യ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് കേസെടുത്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായാണ് ഒന്നാം പ്രതി. കൂടാതെ സംസ്ഥാന കമ്മിറ്റിയംഗം ഷോബി ജോര്‍ജ്, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിധിന്‍ മോഹന്‍, ഓഫീസ് സ്റ്റാഫ് ജിത്തു എന്നിവരും പ്രതികളാണ് . വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഘടനയില്‍ മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് യു.എന്‍.എ വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. മിനിറ്റ്സുകളും ഫലയുകളിലെ ഒപ്പുകളും മറ്റും വ്യാജമായി തയാറാക്കിയെന്നും സംശയമുണ്ട്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം നാലാം യൂണിറ്റ് എസ്.പി അബ്ദുള്‍ റഷീദിനാണ് തുടര്‍ അന്വേഷണ ചുമതല.

Leave A Reply