ബി ജെ പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തിൽ ; ആരോപണം നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂൽ -ബിജെപി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബി ജെ പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച സമതുള്‍ ദോലുയിയുടെ മൃതദേഹമാണ് ഹൗറയ്ക്കു സമീപം അമ്ത ഗ്രാമത്തിലെ പാടശേഖരത്തിനു സമീപത്തുനിന്ന് കണ്ടെത്തിയതെന്ന്ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സമതുളിന്റെ കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണവുമായി കുടുംബവും ബി ജെ പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ബി ജെ പിയിൽ സജീവ സാന്നിധ്യമായിരുന്ന സമതുള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പ്രദേശത്തു നടന്ന ജയ് ശ്രീ റാം റാലിയില്‍ പങ്കെടുത്തതിനു പിന്നാലെ സമുതുളിന് വധഭീഷണിയുണ്ടായിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ സമതുളിന്റെ വീട് ഒരു സംഘമാളുകള്‍ തല്ലിത്തകര്‍ത്തിരുന്നു.- ഞായറാഴ്ച ആര്‍ എസ് എസ് നേതാവ് സ്വദേശ് മന്നയുടെ മൃതദേഹവും അത്ചതാ ഗ്രാമത്തില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മന്നയുടെ കൊലപാതകത്തിന് പിന്നിലും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അനുപം മല്ലിക്ക് ആരോപിച്ചു.

അതേസമയം ഞങ്ങളുടെ ഒരു പ്രവര്‍ത്തകനു പോലും ഇതില്‍ പങ്കില്ലെന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ പുലക് റോയി ബി ജെ പിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പുലക് റോയി കൂട്ടിച്ചെർത്തു .

Leave A Reply