കത്വ കൂട്ടബലാത്സംഗത്തിന്റെ പിന്നിൽ വർഗീയ വിദ്വേഷം : ക്രൈംബ്രാഞ്ച് – കുറ്റപത്രം

യുപി : ഉത്തർ പ്രദേശിലെ കത്വാ മേഖലയിൽ ബാലികയെ കൂട്ടബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ക്രൈം സിനിമകളെ പ്പോലും വെല്ലുന്ന രീതിയിലാണ് ജമ്മുകശ്മീര്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ റിപ്പോർട്ട് . മുസ്ലിം സമൂഹത്തിനെതിരായ വര്‍ഗീയ ആക്രമണം ലക്ഷ്യമിട്ട് ബാലികയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ചും തലക്കടിച്ചും കൊല്ലുകയായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. അതെ സമയം പ്രതികള്‍ മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും മനം മാറ്റ സാധ്യതയുണ്ടെന്നും നിരീക്ഷിച്ച കോടതി പരമാവധി ശിക്ഷ നടപ്പിലാക്കാൻ വിസമ്മതിച്ചു .

2018 ജനുവരി 17നാണ് ബക്കര്‍വാള്‍ സമുദായാംഗമായ എട്ട് വയസുകാരിയായ ബാലികയുടെ മൃതദേഹം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ബലാത്സംഗം നടന്നതായി തെളിവ് കിട്ടിയപ്പോൾ അരും കൊലക്ക് പിന്നില്‍ നാല് പൊലീസുദ്യോഗസ്ഥരും ഒരു പ്രായപൂര്‍ത്തിയാകാത്ത പ്രതിയുമടക്കം മൊത്തം എട്ട് പേരെയാണ് പൊലീസ് പ്രതിചേര്‍ത്തത്.

ജനുവരി 10ന് കാണാതായ പെണ്‍കുട്ടിയെ ഗ്രാമത്തലവനും മുഖ്യ പ്രതിയായ സാജ്ഞീ റാമിന്‍റ നിര്‍ദേശ പ്രകാരമാണ് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് കുറ്റപത്രം വെളിപ്പെടുത്തുന്നു .തുടർന്ന് പൊലീസുദ്യോഗസ്ഥരായ ദീപക് കജോരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും സാജ്ഞീ റാമിന്‍റെ മകന്‍ വിശാല്‍ ജംഗോത്രയും സുഹൃത്ത് പര്‍വേശ് കുമാറും കുട്ടിയുടെ ബോധം കെടുത്തി സാജ്ഞീ റാമിന്‍റ ക്ഷേത്രത്തില്‍ വെച്ച് പല തവണ മാറി മാറി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഒടുവില്‍‍ മരണം ഉറപ്പിക്കാൻ തലക്ക് മുകളില്‍ വലിയ കല്ലുകൊണ്ടടിച്ചു.

ഹൈന്ദവ ഭൂരിപക്ഷ പ്രദേശമായ യുപിയിലെ കത്വയില്‍ നിന്ന് മുസ്ലിംകളായ ബക്കര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി ഓടിക്കാനാണ് ക്രൂര കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഈ ക്രൂരകൃത്യം നടത്തിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടും മുഖ്യപ്രതികൾക്ക് വധശിക്ഷക്ക് പകരം കോടതി വിധിച്ചത് ജീവപര്യന്തം തടവും പിഴയുമാണ്.മുഖ്യപ്രതികളിലൊരാളായ സാജ്ഞീ റാമിന്‍റെ മകന്‍ വിശാല്‍ ജംഗോത്രയെ തെളിവുകളുടെ അഭാവത്തില്‍ മോചിപ്പിച്ചു ..’പ്രായപൂര്‍ത്തിയായില്ല ‘എന്നതിന്റെ പേരിൽ കുറ്റകൃത്യത്തില്‍ മറ്റൊരു പ്രതിയുടെ ഹർജി കശ്മീര്‍ ഹൈക്കോടതിയില്‍ പുരോഗമിക്കുന്നു .

Leave A Reply