ഹര്‍ഷ വര്‍ധന്‍റെ ട്വീറ്റിന് പിന്നാലെ വിശദീകരണവുമായി സുഷമ സ്വരാജ്

ദില്ലി: ആന്ധ്രാ ഗവർണറാകുമെന്ന വാർത്തകൾ തള്ളി മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗവർണറായി തന്നെ നിയമിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു.

നേരത്തെ ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.  ഇതിന് പിന്നാലെയാണ് സുഷമ ഗവർണറാകുമെന്ന് വാർത്തകൾ പുറത്ത് വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ്  പിന്‍വലിച്ചു.

സു​ഷ​മ സ്വ​രാ​ജി​നെ ആ​ന്ധ്രാ ഗ​വ​ർ​ണ​റാ​യി നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ യാ​തൊ​രു ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും വ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ ഇ​എ​സ്എ​ൽ ന​ര​സിം​ഹ​നാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ. തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

Leave A Reply