ആന്റണിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:  എ.കെ ആന്റണിക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍  അപവാദ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ ചാണ്ടി.  ആന്ധ്രയില്‍ സഖ്യം സാധ്യമാതെ വന്നതിന് ആന്റണിയെ കുറ്റപ്പെടുത്തുന്നതിന് അടിസ്ഥാനമില്ല. ആന്ധ്രയില്‍ ആന്റണി ഇടപെട്ടിട്ടില്ലെന്നും  ഉമ്മന്‍ ചാണ്ടി പ്രസ്താവനയില്‍ വ്യക്തമക്കി.‌

ആന്റണിക്കെതിരായ  പരാമര്‍ശങ്ങളില്‍ പാര്‍ട്ടി  പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Leave A Reply