യുപിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ

കാൻപുര്‍: ഉത്തര്‍പ്രദേശിലെ ജലോൻ മേഖലയിൽ കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരിക്കാമെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

വ്യക്തിപരമായി ശത്രുതയുള്ള രണ്ട് അയൽക്കാരെ സംശയിക്കുന്നതായി പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ര്‍ട്ടം പരിശോധനയിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി .

Leave A Reply