ഹോണ്ട എച്ച്ആർ-വി എ​സ്‌​യു​വി​യെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പിച്ചേക്കും

ഹോ​ണ്ട കാ​ർ​സ് ഇ​ന്ത്യ എ​ച്ച്ആ​ർ-​വി എ​ന്ന എ​സ്‌​യു​വി​യെ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പിച്ചേക്കും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് റോ​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന എ​ച്ച്ആ​ർ-​വി​യു​ടെ സ്പൈ​ഡ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​രി​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഹോ​ണ്ട​യി​ൽ​നി​ന്ന് പു​തി​യ എ​സ്‌​യു​വി വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

പ്രീ​മി​യം സെ​ഡാ​ൻ മോ​ഡ​ലാ​യ സി​വി​ക്കി​നു താ​ഴെ വ​രു​ന്ന എ​ച്ച്ആ​ർ-​വി​ക്ക് ഏ​ക​ദേ​ശം 15 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) വി​ല വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1.6 ലി​റ്റ​ർ പെ​ട്രോ​ൾ, 1.6 ലി​റ്റ​ർ ഡീ​സ​ൽ എ​ന്നീ ര​ണ്ട് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ൽ എ​ച്ച്ആ​ർ-​വി​യെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Leave A Reply