ഓണ്‍ലൈന്‍ ചലഞ്ചുകൾ ഏറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ് . വിവാദമായ കികി ചലഞ്ചിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ ചലഞ്ച് വൈറലായി പ്രചരിക്കുന്നു. ‘വാക്വം ചലഞ്ച്’ എന്ന് വിളിക്കുന്ന ഈ ചലഞ്ച് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമാണ് അധികവും പ്രചരിക്കുന്നത്.

മനുഷ്യർ ഒരു വലിയ ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറിയിരിക്കുകയും വാക്വം ക്ലീനര്‍ ഉപയോഗിച്ച് ബാഗിനുള്ളിലെ വായു മുഴുവന്‍ വലിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. അപ്പോള്‍ ആ പ്ലാസ്റ്റിക് ബാഗ് അകത്തിരിക്കുന്ന ആളുടെ ശരീരത്തിലേക്ക് ഒട്ടിച്ചേരുകയും അയാള്‍ക്ക് ചലിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഇത് കാണുമ്പോഴുള്ള രസകരമായ ദൃശ്യങ്ങളാണ് ചലഞ്ച് വൈറലാവാന്‍ കാരണം. പ്രായ ഭേ ദമെന്യേ കുട്ടികളും മുതിര്‍ന്നവരും ഈ ചലഞ്ചില്‍ പങ്കെടുക്കുന്നുണ്ട്.

ദൃശ്യങ്ങൾ ചിരി പടർത്തുന്നുണ്ടെങ്കിലും ഇതില്‍ അപകടം പതിയിരിപ്പുണ്ട്. ചലഞ്ച് ഏറ്റെടുത്ത ഒരു കുട്ടി പറഞ്ഞത് പിന്നീട് മാതാപിതാക്കള്‍ വരുന്നതുവരെ രണ്ട് മണിക്കൂറോളം അങ്ങനെ കിടന്നു എന്നാണ്. ചിലര്‍ തലമുഴുവന്‍ മൂടിയും ചലഞ്ച് ഏറ്റെടുക്കുന്നു .ഏകനായി ഈ വെല്ലുവിളിയേറ്റെടുത്താല്‍ ചിലപ്പോള്‍ ശ്വാസം മുട്ടി മരിച്ചെന്നുവരും.

Leave a comment