സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ചെറിയ പെരുന്നാൾ

റംസാന്‍ മാസത്തിന് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമതവിശ്വാസികള്‍ ഊദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ് എന്ന് അറബിക്ക് പദത്തിന് അര്‍ത്ഥം ആഘോഷം എന്നും ഫിത്വര്‍ എന്നാല്‍ നോമ്പു തുറക്കലുമാണ്. അതിനാല്‍ ഒരുമാസം നീണ്ടു നിന്ന റമദാന്‍ മാസത്തിലെ നോമ്പിന്റെ പൂര്‍ത്തീകരണത്തിന് ഒടുവിലുള്ള ആഘോഷമാണ് ചെറിയപെരുന്നാള്‍.

ഒരു മാസം നീണ്ടുനിന്ന റംസാന്‍ വ്രതശുദ്ധിയിലൂടെ നേടിയ ആത്മസംസ്‌കരണത്തിന്റെ പ്രഭയില്‍ ഇസ്ലാം മതവിശ്വാസികള്‍ വീണ്ടും മറ്റൊരു ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. റംസാന്‍ ഉപവാസത്തിന് സമാപ്തി കുറിച്ചുകൊണ്ട് പടിഞ്ഞാര്‍ ശവ്വാല്‍പ്പിറ കാണുന്നതോടെ അല്ലാഹു അക്ബര്‍..അല്ലാഹു..അക്ബര്‍ തക്ബീര്‍ ധ്വനികളുമായി പെരുന്നാളിന്റെ പുണ്യദിനത്തിലേക്ക് പ്രവേശിക്കുന്നു.

 

സ്നേഹത്തിന്റേയും സമാധാനത്തിന്റേയും സന്തോഷത്തിന്റേയും പ്രതീകമാണ് ഓരോ ചെറിയപെരുന്നാള്‍ ദിനവും. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരിക്കും പള്ളികളും വീടുകളും. മൈലാഞ്ചി മൊഞ്ചില്‍ സുഗന്ധദ്രവങ്ങള്‍ പൂശി പുത്തനുടുപ്പണിഞ്ഞും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും രുചികരമായ ഭക്ഷണങ്ങള്‍ പങ്കിട്ടും ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ കൊണ്ടാടും. മതസൗഹൃതത്തിന്റേയും മാനവികതയുടേയും പ്രതീകമായി ഇതരമതവിശ്വാസികളും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നു.റംസാന്‍ മാസത്തിന് ശേഷം ശവ്വാല്‍ മാസത്തിലെ ആദ്യ ദിനമാണ് ലോകമെമ്പാടുമുള്ള ഇസ്ലാംമതവിശ്വാസികള്‍ ഊദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Leave A Reply