തൃശൂർ : തരംഗമായി ഫുൾജാർ സോഡാ. ചുരുങ്ങിയ കാലം കൊണ്ട് ശീതളപാനീയ വിപണി കീഴടക്കി മുന്നേറുകയാണ് ഫുൾജാർ സോഡാ. സോഷ്യൽ മീഡിയയിൽ ഉടനീളം തരംഗമായ ഇതിനെത്തുടർന്ന്. തൃശൂർ ജില്ലയിലും ഫുൾ ജാർ സോഡാക്കി ജനപ്രിയമേറുകയാണ്. ദിവസേന നഗരത്തിൽ ഫുൾ ജാർന് തേടിയെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

വിവിധ ഫ്ളേവറുകളിൽ ഉള്ള സോഡാ വിപണിയിൽ ലഭ്യമാണ്. നഗരത്തിൽ മഞ്ഞപ്പിത്തം പടരുന്നതിനാൽ ശക്തമായ നിയമ നടപടികൾ ആണ് ആരോഗ്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശീതളപാനീയങ്ങൾ കുടിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊന്നും കണക്കിലെടുക്കാതെ ഫുൾ ജാർ സോഡാ കുടിക്കാൻ എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് വ്യാപാരികൾ അഭിപ്രായപ്പെട്ടു. ദിവസേന മുന്നൂറിലധികം ഫുൾ ജാർ സോഡാ നഗരത്തിലെ ഒരു ശീതളപാനീയ കേന്ദ്രത്തിൽനിന്നും മാത്രമായി വിൽക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. റംസാൻ പ്രമാണിച്ച് കൂടുതൽ ഫുൾ ജാർ സോഡാ ഔട്ട്‌ലെറ്റുകൾ തുടങ്ങാനാണ് നഗരത്തിലെ പ്രമുഖ ശീതളപാനീയ വ്യാപാരികൾ ശ്രമിക്കുന്നത്.

Leave a comment