കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച ‘ബിഗ് ബി’ യിലെ മേരി ടീച്ചര്‍ ( നഫീസ അലി )

തിരുവനന്തപുരം: മമ്മൂട്ടി നായകനായ ‘ബിഗ് ബി’യിലെ മേരി ജോണ്‍ കുരിശിങ്കലിനെ മലയാളികള്‍ക്ക് സുപരിചിതമാണ് മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ നഫീസ അലിയെ യും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല .എന്നാലിപ്പോൾ കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച സഫീസയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ പ്രശംസ ഏറ്റുവാങ്ങുന്നത്.

‘എനിക്കിപ്പോള്‍ മുടി കിളിര്‍ത്ത് വരുന്നുണ്ട്. പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു’- നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നഫീസയുടെ ശസ്ത്രക്രിയ നടന്നത് പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്നു . എന്നാല്‍ കാന്‍സറിനെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച് പുഞ്ചിരിക്കുകയാണ് ചുളിവുകൾക്ക് കീഴടങ്ങാത്ത സൗന്ദര്യ ധാമം. .

Leave A Reply