വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ ആദരിച്ച് ഫേസ് ബുക്ക് 

മങ്കൊമ്പ്:   വാട്സ് ആപ്പിലെ ഗുരുതര പിഴവ് കണ്ടെത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ  ആദരിച്ച് ഫേസ് ബുക്ക് . പത്തനംതിട്ട മൗണ്ട് സിയോണ്‍ കോളേജ് ഓഫ് എന്‍ജിനീയറിങിലെ ബി ടെക് വിദ്യാര്‍ത്ഥിയായ കെ എസ് അനന്തകൃഷ്ണനാണ്  ആദരം . ഉപയോക്താക്കള്‍ അറിയാതെ വാട്സ് ആപ്പ് ഫയലുകള്‍ മറ്റുള്ളവര്‍ക്ക് പൂര്‍ണമായും നീക്കം ചെയ്യാമെന്ന പിഴവാണ് ഈ  19-കാരൻ കണ്ടുപിടിച്ചത്.

രണ്ടുമാസം മുമ്പാണ് ആ ഗുരുതര പിഴവ് അനന്തകൃഷ്ണൻ   വാട്സ് ആപ്പിലൂടെ കണ്ടെത്തിയത് . തുടര്‍ന്ന് ഫേസ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പിന്നീട് രണ്ടുമാസം പിഴവുകള്‍ നിരീക്ഷിച്ച് ബോധ്യപ്പെട്ടതോടെ ഫേസ്ബുക്ക് അധികൃതര്‍ അനന്തകൃഷ്ണനെ  സമീപിക്കുകയായിരുന്നു . ഫേസ്ബുക്കിന്‍റെ ഹോള്‍ ഓഫ് ഫെയിം എന്ന അംഗീകാരം ലഭിച്ച അനന്തകൃഷണന് ഫേസ്ബുക്ക് അധികൃതര്‍ 500  ഡോളറും  സമ്മാനിച്ചു    . ഈ വര്‍ഷത്തെ ഫേസ്ബുക്ക് താങ്ക്സ് പട്ടികയില്‍ 80-ാം സ്ഥാനമാണ് അനന്തകൃഷ്ണനുള്ളത്.

 

 

Leave A Reply