യുവതിയോടൊപ്പം മുറിയിൽ കണ്ട യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിൽ കമിതാക്കളെ കിടപ്പു മുറിയില്‍ ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന്‍ സുരാജിനെയാണ് ആള്‍ക്കുട്ടം ക്രൂരമായി തല്ലിക്കൊന്നത് .യുവതിയുടെ സഹോദരന്‍ ഗൗതമാണ് ഇരുവരെയും കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടത്.

തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ സുരാജിനെ പിടി കൂടുകയായിരുന്നു . മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടും വടികൊണ്ടും സുരാജിനെ ആക്രമിച്ചാണ് കൊലപ്പെടുത്തിയത് . പെണ്‍കുട്ടിയുടെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരാജിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു .

Leave A Reply